വിട്ടിലും കൂട്ടുകാരും
ജന്തുകഥകൾ
₹580.00₹499.00
അങ്ങനെ ഒരു മാമ്പഴക്കാലം എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ അജോയ് കുമാറിന്റെ ഒൻപതാമത് പുസ്തകം വീട്ടിലും കൂട്ടുകാരും .സാധാരണ നമ്മളാരും കഥ എഴുതുന്നത് പോയിട്ട് നേരെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാത്ത,എന്നാൽ എപ്പോഴും നമുക്ക് ചുറ്റും കാണപ്പെടുന്ന, വിട്ടിൽ,ലേഡി ബഗ്ഗ് ,വണ്ട് എന്നിവർ മുഖ്യ കഥാപാത്രങ്ങൾ ആകുന്ന കഥകളാണ് ഇതിൽ ഉള്ളത് . അവർക്കൊപ്പം താരതമ്യേന പ്രശസ്തനായ ചിത്രശലഭവും കൂട്ടുകാരനായി ഉണ്ട് .ആ കൂട്ടുകെട്ടിൽ തന്നെ ഉണ്ട് ഒരു വൈചിത്ര്യം,അതാണ് അതിന്റെ സൗന്ദര്യവും.നമ്മൾക്ക് തീരെ നിസാരമായി തോന്നാവുന്ന വീടിനു പുറകിലെ കുഞ്ഞു വെള്ളക്കെട്ടുകളും,പുൽക്കൂട്ടവും ഒക്കെ ആണ് ഇവരുടെ ലോകം,അവർക്ക് പക്ഷെ അത് അതിവിശാലമായ ഒരു പ്രദേശമാണ്,അവരുടെ ചിന്തകൾ സ്വപ്‌നങ്ങൾ, കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ ഒക്കെ അതിനെ ചുറ്റിപ്പറ്റി ആണ്,നിഷ്ക്കളങ്കമായി കടന്നു പോകുന്ന സംഭവ ബഹുലമായ അവരുടെ ദിനങ്ങളെപ്പറ്റി ആണ് ഈ കഥകൾ,കുഞ്ഞു ഗുണപാഠങ്ങൾ പകർന്നു തരുന്ന ചെറിയ വലിയ കഥകൾ, ഒരു റഷ്യൻ നാടോടിക്കഥാ പുസ്തകത്തെ അനുസ്മരിപ്പിക്കുന്ന ഈ പുസ്തകം നിഷ്ക്കളങ്കമായ നിറങ്ങളുടെ വിശാലമായ ലോകത്തിലേക്ക് കുഞ്ഞുങ്ങളെ എന്ന പോലെ മുതിർന്നവരെയും കൂട്ടിക്കൊണ്ട് പോകും എന്നുറപ്പ്