ഗുരു ശിഷ്യ കഥകൾ

ചിരിയിലൂടെ ചിന്ത

₹240.00₹205.00

ബുദ്ധിമാനായ ,പക്ഷെ ഒട്ടും പ്രാക്റ്റിക്കൽ അല്ലാത്ത ഒരു ഗുരുവും, തികച്ചും മണ്ടനും ന്യൂ ജെനുമായ ശിഷ്യനും. വലിയ ചില ജീവിത സത്യങ്ങളെ തമാശ വഴി അവതരിപ്പിക്കുന്ന കഥകൾ,മരുന്നുകൾ മുട്ടായി രൂപത്തിൽ കൊടുക്കുന്നത് പോലെ. എല്ലാരുടെ ഉള്ളിലും ഉണ്ടാവും ഇത്തരം ഒരു ഗുരുവും ശിഷ്യനും, നല്ലത് പറയുന്ന ഒരു ഗുരു, ആ ഗുരു നല്ലത് ചെയ്യാന്‍ പറയുമ്പോള്‍ വേണ്ട എന്ന് വെച്ച് ചപലമായ കാര്യങ്ങളിലേക്ക് ഓടുന്ന ഒരു ശിഷ്യന്‍, ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ. ആനുകാലിക വിഷയങ്ങൾ കൂടെ ചർച്ചചെയ്യുന്ന പുസ്തകമാണ് ഗുരു ശിഷ്യ കഥകൾ .   ഈ പുസ്തകം അഞ്ചാം  പതിപ്പിലേക്കു എത്തി നിൽക്കുന്നു

അജോയ്  കുമാർ എന്ന രവി എന്റെ ആതുര ശിഷ്യനാണ് . അദ്ദേഹം ഒരു സാഹിത്യകാരനായി ഉയരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തന്റെ നാലാമത്തെ രചനയായ  'ഗുരുവും ശിഷ്യനും ' എന്ന ഈ  പുസ്തകത്തിന്  അവതാരിക എഴുതുമ്പോൾ അത്യധികമായ സന്തോഷമുണ്ട് ; അഭിമാനവുമുണ്ട് .